കൊച്ചി-മധുര ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണാമായി തടസപ്പെട്ടു


JULY 28, 2019, 3:08 PM IST

കൊച്ചി-മധുര ദേശീയ പാതയില്‍ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. മൂന്നാര്‍ ദേവികുളം റോഡിലാണ് അപകടം ഉണ്ടായത്. പാറക്കെട്ടും മണ്ണും ഉള്‍പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന റോഡിലേക്ക് പതിക്കുകയായിരുന്നു.ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു മാസത്തിലേറെയെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാത 85 ലെ നിര്‍മാണം പുരോഗമിക്കുന്ന മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡിലാണ് അപകടം ഉണ്ടാകുന്നത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം.വന്‍ തോതില്‍ കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം രാത്രി ആയതിനാല്‍ വന്‍ തോതിലുള്ള ദുരന്തം ഒഴിവായി. ദേശീയ പാതയിലെ തന്നെ ഏറ്റവും അപകടകരമായ ഭാഗമാണിത്. 380 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളായിരുന്നു മൂന്നാല്‍ മുതല്‍ മോഡികെട്ട് വരെ പുരോഗമിച്ചിരുന്നത്.

Other News