കൊച്ചി മെട്രോ: മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയിലെ സുരക്ഷാ പരിശോധന ഇന്നു മുതൽ


AUGUST 30, 2019, 11:07 AM IST

കൊച്ചി:  മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയിലെ സുരക്ഷാ പരിശോധനകൾ വെള്ളിയാഴ്ച ആരംഭിക്കും.

മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ പാത സർവീസിനായി തുറക്കാം.

സെപ്തംബർ ആദ്യ ആഴ്ച സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.അതേസമം, മഹാരാജാസ് തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും വാട്ടർ മെട്രോയടേയും പേട്ട എസ്എൻ ജംഗ്ഷൻ പാതയടേയും നിർമ്മാണോദ്ഘാടനവും ഒരേ ദിവസം നിർവഹിക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചിരുന്നു.

ഈ ഓണത്തിന് കൊച്ചിക്ക് മെട്രോയുടെ മധുര സമ്മാനം എന്ന തലക്കെട്ടോടെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മെട്രോ അധികൃതർ ഇക്കാര്യം അറിയിച്ചത്.വാട്ടർ മെട്രോ എത്തുന്നതോടെ വഴിയോരങ്ങൾ കാൽനടയാത്രക്കാർക്ക് ഗുണകരമായ രീതിയിൽ മാറുമെന്നും മെട്രോ അധികൃതർ പറഞ്ഞു.

വിശ്രമിക്കാൻ ബെഞ്ചുകൾ, ശുചിത്വം ഉറപ്പാക്കാൻ ഡസ്റ്റ് ബിന്നുകൾ, മോടി കൂട്ടി ഫൗണ്ടനുകൾ , പാർക്കുകൾ എന്നിവ കൂടി വരുന്നതോടെ മെട്രോ തെരുവുകളുടെ പുതിയൊരു മുഖമായിരിക്കും നാം കാണുക.

Other News