ഭീകര ബന്ധം: കൊച്ചിയില്‍ പിടിയിലായ മൂന്നു ബംഗാള്‍ സ്വദേശികളെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും


SEPTEMBER 20, 2020, 9:32 AM IST

കൊച്ചി: അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച്  എന്‍ഐഎ  കൊച്ചിയില്‍ നിന്ന് പിടികൂടിയ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

പെരുമ്പാവൂര്‍, കളമശേരി മേഖലകളില്‍ നിന്ന് ശനിയാഴ്ച പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കുക.ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ഡല്‍ഹിയിലാകും നടക്കുക.

അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിലായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി എന്‍.ഐ.എ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Other News