കോടിയേരിയുടെ മൃതദേഹം 11 മണിയോടെ തലശ്ശേരിയിലെത്തിക്കും


OCTOBER 2, 2022, 4:01 AM IST

തലശ്ശേരി: സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് തലശ്ശേരിയിലെത്തിക്കും. രാവിലെ പത്ത് മണിയോടെ ചെന്നൈയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുവരും.  11 മണിക്ക് കണ്ണൂര്‍ വിമാനത്താനവളത്തില്‍ നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്രയായി എത്തിക്കും. ഭാര്യ വിനോദിനിയും മകന്‍ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.

തലശ്ശേരി ടൗണ്‍ ഹാളില്‍ രാത്രി വരെ പൊതുദര്‍ശനത്തിന് വെക്കും. സെപ്തംബര്‍ മൂന്നിന് രാവിലെ അദ്ദേഹത്തിന്റെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലും 11 മണി മുതല്‍ സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. ശേഷം മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം നടത്തും. മുഖ്യമന്ത്രിയുള്‍പ്പെടെയുളള നേതാക്കളും പ്രവര്‍ത്തകരും ഇന്ന് കണ്ണൂരിലെത്തും. 

കോടിയേരിയോടുള്ള ആദര സൂചകമായി തിങ്കളാഴ്ച തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Other News