സ്‌കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്‌ത  അധ്യാപികയ്‌ക്കെതിരെ നടപടി 


AUGUST 2, 2019, 1:55 AM IST

ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്‌ത  അധ്യാപികയ്ക്ക് സ്ഥലം മാറ്റം. പട്ടണക്കാട് എസ് സി യു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂസഫിന എന്ന അധ്യാപികയ്‌ക്കെതിരെയാണ് നടപടി. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.

അധ്യാപിക എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്‌തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളോട് ജൂസഫിന പറഞ്ഞുവെന്നാണ് പരാതി ഉയർന്നത്.കുട്ടികള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി സ്‌കൂളിലെത്തി. 

ഹിന്ദുസംഘടനകളും രംഗത്തെത്തി.സംഭവത്തില്‍ നടപടിയെടുക്കാന്‍ ആദ്യം തയ്യാറാകാതിരുന്ന വിദ്യാഭ്യാസ വകുപ്പ് പ്രതിഷേധം കനത്തതോടെ നിലപട് മാറ്റുകയായിരുന്നു.

സംഭവത്തില്‍ പ്രമോദ് ടി ഗോവിന്ദന്‍ വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തി നടപടി സീകരിച്ച വിദ്യാഭ്യാസ വകുപ്പ് അധ്യാപിക ജൂസഫിനയെ പെരുമ്പുളം സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു

Other News