കെഎസ്ആര്‍ടിസിയിലെ താത്കാലിക പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി


JUNE 11, 2019, 2:22 PM IST

കൊച്ചി: കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാര്‍ക്കെതിരെ വീണ്ടും ഹൈക്കോടതി. താത്കാലിക പെയിന്റര്‍മാരെയും പിരിച്ചുവിടണമെന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടത്. 90 എംപാനല്‍ ജീവനക്കാരെ ജൂണ്‍ മൂപ്പതിനകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

പിഎസ്സി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. നേരത്തെ 1,565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Other News