മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി


JULY 5, 2019, 2:45 PM IST

കൊച്ചി : മന്ത്രി കെ.ടി ജലീലിനെതിരായ  യൂത്ത് ലീഗിന്റെ  ബന്ധുനിയമന ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന ഫിറോസിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണ്.

പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുമ്പോള്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നു. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.

Other News