കാരണമില്ലാതെ പുറത്തിറങ്ങി; അറസ്റ്റിലായി


APRIL 2, 2020, 12:52 PM IST

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങി. എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ കാലടി മറ്റൂര്‍ സ്വദേശിയായ സോജനെ എറണാകുളം റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ സോജനടക്കം കുറച്ചുപേര്‍ പുറത്തിറങ്ങിയതായി ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. സോജന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

Other News