മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടി പത്ത് മരണം. 70 കുടുംബങ്ങള്‍  മണ്ണിനടയില്‍


AUGUST 9, 2019, 6:01 PM IST

മലപ്പുറം: ജില്ലയിലെ കവളപ്പാറയില്‍ ഉരുള്‍പൊട്ടി പത്തുപേര്‍ മരിച്ചു. എഴുപതുകുടുംബങ്ങള്‍
 മണ്ണിനടയില്‍ പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഴിഞ്ഞുപോകാനുള്ള അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ചതാണ് ദുരന്തത്തിനിടയാക്കിയത്. ഏതാണ്ട് നൂറേക്കറോളം സ്ഥലം ഉരുള്‍പൊട്ടലില്‍ മണ്ണിനടയിലായി.  ഇനിയും ഉരുള്‍പൊട്ടുമെന്നതിനാല്‍ ദേശീയദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിച്ചേക്കും. അതോടെ മണ്ണിനടിയില്‍ പെട്ടവരെ എങ്ങിനെ രക്ഷിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Other News