സി.പി.ഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് ; എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്


JULY 23, 2019, 2:17 PM IST

കൊച്ചി: സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിനു നേരെ പോലീസ് നടപടി; ലാത്തിച്ചാര്‍ജ്ജില്‍  മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലും പോലീസ് നടപടിയിലും കലാശിച്ചത്.   കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. 

മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത്. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സിഐ നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചായിരുന്നു സിപിഐയുടെ മാര്‍ച്ച്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തിരുന്നു.വൈപ്പിന്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാത്. ഇതില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

Other News