ലോക്ക് ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ വിദഗ്ധ ശുപാര്‍ശ


AUGUST 3, 2021, 8:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതി പരിഷ്‌ക്കരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് യോഗം ചേരും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം, ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം, കടകളുടെ പ്രവര്‍ത്തന സമയം കൂട്ടണം തുടങ്ങിയവയാണ് വിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.

ടി.പി.ആര്‍.അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ മുഴുവന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മാറ്റും.മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു തെരുവിലോ, ചെറിയപ്രദേശത്തോ മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തും

Other News