പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ആള്‍ക്കൂട്ടത്തില്‍ വെച്ച് കുത്തി വീഴ്ത്തി


JUNE 25, 2019, 12:28 PM IST

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് ആള്‍ക്കൂത്തിനു നടുവില്‍ വെച്ച് കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിക്ക് കോയമ്പത്തൂരിലെ ആര്‍ എസ് പുരത്തു  വെച്ചാണ് കുത്തേറ്റത്. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പെണ്‍കുട്ടിയെ കുത്തിയ യുവാവ് പിടിയിലായി. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് പിടിയിലായത്.

ഇരുവരും പഠനകാലത്ത് സൗഹൃദത്തില്‍ ആയിരുന്നു. എന്നാല്‍, പഠനശേഷം കോയമ്പത്തൂരിലേക്ക് ജോലിക്കായി പോയ പെണ്‍കുട്ടി പ്രണയത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയത്.

കഴിഞ്ഞദിവസം പെണ്‍കുട്ടിയുമായി സംസാരിക്കാനാണ് സുരേഷ് കോയമ്പത്തൂരില്‍ എത്തിയത്. എന്നാല്‍, സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്നാണ് സുരേഷ് കൈയിലിരുന്ന ആയുധമെടുത്ത്  പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയത.്
സമീപത്തുണ്ടായിരുന്ന ആളുകളെ അപ്പോള്‍ തന്നെ യുവാവിനെ പൊലീസില്‍ പിടിച്ചേല്‍പിച്ചു.