എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ 200 കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി


JUNE 30, 2019, 3:28 PM IST

തിരുവനന്തപുരം: കോടതി വിധിയെതുടര്‍ന്ന് രണ്ടായിരത്തിലേറെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെ.എസ് ആര്‍ടി സി ബസ് സര്‍വീസുകള്‍ പ്രശ്‌നത്തിലായി.

ഡ്രൈവര്‍മാര്‍ ഇല്ലാത്തതുമൂലം ഇരുന്നൂറോളം സര്‍വീസാണ് അധികൃതര്‍ റദ്ദാക്കിയത്. തിങ്കളാഴ്ചയാകുന്നതോടെ അഞ്ഞൂറു സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്നാണ് സൂചന.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതിന് സുപ്രിംകോടതി നല്‍കിയ അന്ത്യശാസനത്തിന്റെ സമയം അവസാനിച്ചതോടെയാണ് 2108 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ബന്ധിതമായത്. സര്‍വീസുകള്‍ കൂട്ടത്തോടെ നിലച്ചതോടെ ജനങ്ങളുടെ യാത്രാ ദുരിതം വര്‍ധിച്ചു. പിഎസ് സി റാങ്ക് പട്ടികയില്‍ ഉള്ളവരുടെ ഹര്‍ജിയെ തുടര്‍ന്നാണ് 3861 എംപാനല്‍ കണ്ടര്‍മാര്‍ക്കു പിന്നാലെ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടത്.