യൂണിവേഴ്സിറ്റി കോളജില്‍ മറ്റു സംഘടനകള്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തമാണെന്ന് എംഎ ബേബി


JULY 14, 2019, 2:34 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന എസ്എഫ്‌ഐ അക്രമത്തെ തള്ളിപ്പറഞ്ഞ്  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.  യൂണിവേഴ്സിറ്റി കോളജില്‍ മറ്റു സംഘടനകള്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തമാണ്. അക്രമ സംഭവത്തില്‍ തുടര്‍ നടപടി വേണമെന്നും ബേബി ആവശ്യപ്പെട്ടു.സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിന്റെ അര്‍ഥം അറിയുന്നവര്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വരണം. എസ്.എഫ്.ഐയ്ക്ക് നാണക്കേടുണ്ടാക്കാന്‍ അനുവദിച്ചുകൂട. എസ്.എഫ്.ഐ വേഷധാരികളായ വിരുദ്ധരെ തിരിച്ചറിയാന്‍ കഴിയണമെന്നും അത്തരക്കാര്‍ക്ക് വിരാജിക്കാന്‍ അവസരമൊരുക്കരുതെന്നും ബേബി പറഞ്ഞു.

Other News