മാടമ്പിന്റെ മൃതദേഹം സംസ്‌ക്കരിച്ചു


MAY 11, 2021, 6:39 PM IST

തൃശൂര്‍: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. 

കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അര്‍ബുദ രോഗ ബാധിതനുമായിരുന്നു.