മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം അധ്യാപകന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്‍


NOVEMBER 13, 2019, 3:31 PM IST

കൊല്ലം: മദ്രാസ്  ഐഐടി വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ കിലോന്‍തറയില്‍ ഫാത്തിമ ലത്തീഫ് (18) ജീവനൊടുക്കിയതിനുപിന്നില്‍ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്നും ഇയാള്‍ കുട്ടിയെ മാനസീകമായി പീഡിപ്പിച്ചിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.

മരിക്കുന്നതിനുമുമ്പ് വിദ്യാര്‍ത്ഥിനിഫോണില്‍ അയച്ച ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകനാണ് മരണത്തിന് ഉത്തരവാദി എന്നു വ്യക്തമാക്കിയിരുന്നു.കേസ് തമിഴ്‌നാട് പോലീസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രമാനവ ശേഷി മന്ത്രാലയത്തിന് ഉള്‍പ്പെടെപാരതി നല്‍കും. നീതിലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍പറഞ്ഞു.

മദ്രാസ് ഐഐടിയില്‍ അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നുള്ള ആത്മാഹുതികള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഉള്‍പ്പെടെ 6 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. അതിനുമുമ്പ് രണ്ട് വര്‍ഷങ്ങളിലായി ഏഴു വിദ്യാര്‍ത്ഥികളും ആത്മഹത്യചെയ്തു.

Other News