മാല പാര്‍വതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു


AUGUST 4, 2022, 10:22 AM IST

തിരുവനന്തപുത്ത് എസ് എ ടി ആശുപത്രി റിട്ട. പ്രഫസറും ഗൈനക്കോളജി വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത 85 അന്തരിച്ചു. പ്രശസ്ത നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാല പാര്‍വതിയുടെ അമ്മയാണ്.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം പട്ടം  എസ് യു റ്റി ആശുപത്രിയിലായിരുന്നു അന്ത്യം. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച അഡ്വ. ത്രിവിക്രമന്റെ ഭാര്യയാണ്. വയലാറിന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ സംരക്ഷകരായിരുന്നു ത്രിവിക്രമനും ഡോ. ലളിതയും. വിരമിച്ച ശേഷം ഡോ ലളിത പട്ടം എസ് യു റ്റി യില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

ലക്ഷ്മി മനു കുമാര്‍ ആണ് മറ്റൊരു മകള്‍. വയലാര്‍ ട്രസ്റ്റ് സെക്രട്ടറി ബി. സതീശന്‍ മരുമകനാണ്.

 സംസ്‌കാരം  വൈകിട്ട് 5.30 ന് ശാന്തികവാടത്തില്‍

Other News