ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരണം


JULY 21, 2019, 3:30 PM IST

ദുബായ് : ബ്രിട്ടീഷ് റോയല്‍ നേവി ജൂലൈ നാലിന് പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലും മൂന്ന് മലയാളി ജോലിക്കാര്‍ ഉള്ളതായി സ്ഥിരീകരണം.ബ്രിട്ടീഷ് റോയല്‍ നേവിയുടെ പ്രത്യേക ദൗത്യ സംഘം പിടിച്ചെടുത്ത ഗ്രേസ് വണ്‍ എന്ന ഇറാനിയന്‍ കപ്പലിലാണ് മലയാളികളുള്ളത്. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ് (ജൂനിയര്‍ ഓഫീസര്‍), ഗുരുവായൂര്‍ സ്വദേശി റെജിന്‍ ( സെക്കന്റ് ഓഫീസര്‍), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി പ്രജീഷ് ( തേഡ് എഞ്ചിനീര്‍) എന്നിവര്‍ അടക്കം 24 ഇന്ത്യക്കാരും, 3 യുക്രയ്ന്‍, 1 പാക്കിസ്ഥാന്‍ ജീവനക്കാരനുമാണ് കപ്പലിലുള്ളത്.

Read this too : ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ എറണാകുളം സ്വദേശികളായ മൂന്ന് മലയാളികളും

ഇറാനില്‍ നിന്ന് 3 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ലോഡ് ചെയ്ത് മെയ് 13 നു ഫുജൈറയില്‍ നിന്നും പുറപ്പെട്ട സൂപ്പര്‍ ടാങ്കര്‍ വിഭാഗത്തില്‍ പെട്ട കപ്പലാണ് ബ്രിട്ടന്‍ പിടിച്ചെടുത്തത്. 18000 കിലോ മീറ്ററും, 25 രാജ്യങ്ങളും താണ്ടി സ്പെയിനിലെ തെക്കു തീരപ്രദേശമായ ബ്രിട്ടന്റെ അധീനതയില്‍ പെടുന്ന ജിബ്രാള്‍ട്ടര്‍ എന്ന സ്ഥലത്ത് ഭക്ഷണ സാധനങ്ങള്‍ എടുക്കുവാന്‍ എത്തിയപ്പോഴാണ് റോയല്‍ നേവി കമാന്റോസ് കപ്പല്‍ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്.യൂറോപ്യന്‍ യൂണിയന്റെ വിലക്ക് ലംഘിച്ചു എന്ന കാരണത്താലാണു കപ്പല്‍ പിടിച്ചെടുത്തത് എന്ന് ബ്രിട്ടന്‍ ഔദ്യോഗിക വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിന് പ്രതികാരനടപടിയായാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഈ കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Other News