ട്രാവല്‍ ഏജന്‍സിയില്‍ യുവാവിന്റെ ആക്രമണം; കഴുത്ത് അറുത്ത നിലയില്‍ ജീവനക്കാരി ആശുപത്രിയില്‍


JANUARY 24, 2023, 3:09 PM IST

കൊച്ചി : എറണാകുളം നഗരത്തില്‍ യുവതിക്കു നേരെ യുവാവിന്റെ ആക്രണം. കഴുത്തറുത്ത നിലയില്‍ യുവതിയെ ആശുപത്രിയില്‍   പ്രവേശിപ്പിച്ചു. ഉച്ചയോടെ രവിപുരത്തെ ട്രാവല്‍സിലാണ് സംഭവം. വീസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റേയ്‌സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. തൊടുപുഴ സ്വദേശിനിയായ സൂര്യ എന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.  നേരത്തെ വിസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. വിസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചു ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ സ്ഥലത്തെത്തിയത് എന്നു പറയുന്നു. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടര്‍ന്ന പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

Other News