ബിഷപ്പ്‌ മാര്‍ ആലഞ്ചേരിയെ മാറ്റുന്ന കാര്യം സിനഡ് ചേരുമ്പോള്‍ പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായി വൈദികര്‍, സമരം അവസാനിപ്പിച്ചു


JULY 20, 2019, 6:09 PM IST

കൊച്ചി: അധ്യക്ഷപദവയില്‍ നിന്ന് മാര്‍ ആലഞ്ചേരിയെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയാണെന്ന് വൈദികര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. 'വൈദികര്‍ ഉന്നയിച്ച് അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണത്തിനും സിനഡില്‍നിന്ന് ഉറപ്പുലഭിച്ചു. അധ്യക്ഷ പദവിയില്‍നിന്ന് മാര്‍ ആലഞ്ചേരിയെ മാറ്റുന്ന കാര്യം സിനഡ് ചേരുമ്പോള്‍ പരിഗണിക്കും. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് വൈദികരെ വേട്ടയാടുന്ന നടപടിക്ക് കൂട്ടുനില്‍ക്കില്ല, സസ്‌പെന്‍ഷനിലുള്ള സഹായ മെത്രാന്മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ വത്തിക്കാന്റെ നിലപാട് പരിഗണിച്ച് തീരുമാനമെടുക്കും തുടങ്ങിയ ഉറപ്പുകളാണ് വൈദികര്‍ക്ക് ലഭിച്ചിട്ടുള്ളത്. ' റിപ്പോര്‍ട്ട് പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗം വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി  സമരം നടത്തിവരികയായിരുന്നു.പ്രാര്‍ത്ഥനാസമരം ആരംഭിച്ച ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സിനഡ് രംഗത്തെത്തിയെന്നും വിശ്വാസികളുടെ ആശങ്കകള്‍ അവരുമായി പങ്കുവച്ചുവെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Other News