മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍: 12 സെക്കന്‍ഡ് ജോലിക്ക്​ ചെലവ് രണ്ടരക്കോടി


NOVEMBER 13, 2019, 12:58 AM IST

 കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നാ​യി ആ​കെ വേ​ണ്ടി​വ​രു​ന്ന​ത് 12 സെ​ക്ക​ന്‍​ഡ്. എ​ങ്കി​ലും ഇ​തി​നാ​യി ര​ണ്ട് കമ്പ​നി​ക​ള്‍​ക്കായി ചെ​ല​വാ​കു​ക ര​ണ്ട​ര​ക്കോ​ടി രൂ​പ. ഹോ​ളി ഫെ​യ്ത്ത് എ​ച്ച്‌ ടു ​ഒ, ജെ​യി​ന്‍ കോ​റ​ല്‍​കോ​വ്, ഗോ​ള്‍​ഡ​ന്‍ കാ​യ​ലോ​രം എ​ന്നീ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന എ​ഡി​ഫൈ​സ് എ​ന്‍​ജി​നീ​യ​റി​ങ് ക​മ്പ​നി​ക്ക് ചെ​ല​വാ​കു​ക 1.80 കോ​ടി​യാ​ണെ​ന്ന് പാ​ര്‍​ട്​​ണ​ര്‍​മാ​രി​ലൊ​രാ​ളാ​യ ഉ​ത്ക​ര്‍​ഷ് മെ​ഹ്ത പ​റ​ഞ്ഞു.

ആ​ല്‍​ഫ​യി​ലെ ഇ​ര​ട്ട സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ക്കാ​ന്‍ 60 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി വ​രും.സം​സ്ഥാ​ന​ത്തി​തു​വ​രെ കാ​ണാ​ത്ത സ​ന്നാ​ഹ​ങ്ങ​ളാ​ണ്  ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​നാ​യി ഒ​രു​ങ്ങു​ന്ന​ത്. നി​യ​ന്ത്ര​ണ സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ തു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ചെ​ല​വും മ​റ്റ്​ അ​നു​ബ​ന്ധ പ്ര​ക്രി​യ​ക​ളു​മു​ള്‍​പ്പെടെ​യു​ള്ള ചെ​ല​വാ​ണി​ത്.

വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് പൊ​ളി​ക്ക​ലി​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പാ​ക്കു​ക. ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് പ്ര​ത്യേ​ക എ​ക്സ്പ്ലോ​സീ​വ് വാ​നി​ലാ​യി​രി​ക്കും ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ ഫ്ലാ​റ്റു​ക​ളി​ല്‍ എ​ത്തി​ക്കു​ക. 25 കി​ലോ ഉ​ഗ്ര സ്ഫോ​ട​ക​ശേ​ഷി​യു​ള്ള വ​സ്തു​ക്ക​ള്‍, 200 ഡി​റ്റ​നേ​റ്റ​ര്‍, 200 മീ​റ്റ​ര്‍ സേ​ഫ്റ്റി ഫ്യൂ​സ് എ​ന്നി​വ​യാ​ണ് വാ​നി​ലു​ണ്ടാ​വു​ക.

Other News