കുട്ടനാട് സീറ്റ്; മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല


FEBRUARY 21, 2020, 7:12 PM IST

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് യു ഡി എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ആരുമായും യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു ഡി എഫാണ് തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Other News