അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷ പിടിയില്‍


JANUARY 17, 2020, 7:43 PM IST

ബെംഗളൂരു: കളിയിക്കാവിളയില്‍ എ എസ് ഐയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതി പിടിയില്‍. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുടെ തലവനും രണ്ടുപേരുമാണ് പൊലീസിന്റെ പിടിയിലായത്. മുഖ്യസൂത്രധാരന്‍ മെഹബൂബ് പാഷ, കൂട്ടാളികളായ ജബീബുല്ല, മന്‍സൂര്‍, അജ്മത്തുല്ല എന്നിവരാണ് ബംഗളൂരു പൊലീസിന്റെ പിടിയിലായത്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ വില്‍സണെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് നേരത്തെ കണ്ടെത്തിയത്.

ബംഗളൂരുവില്‍ ജയനഗറിന് സമീപമാണ് മെഹബൂബ് പാഷയും കൂട്ടാളി മന്‍സൂറും അറസ്റ്റിലായതെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരാണ് എ എസ് ഐയെ കൊലപ്പെടുത്തിയത്. എസ് ഐയെ വെടിവെച്ചു കൊന്ന മുഖ്യപ്രതികള്‍ക്കെതിരെ പൊലീസ് ഇതിനകം യു എ പി എ ചുമത്തിയിട്ടുണ്ട്. പിടിയിലാവരെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ പ്രത്യേക എന്‍ ഐ എ കോടതി വിട്ടു. 

Other News