ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി


JUNE 3, 2019, 10:59 AM IST

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് വെച്ചാണ് കണ്ടെത്തിയത്. റെയില്‍വേ പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്. കുടുംബവുമായി വിഷ്ണുപ്രിയ സംസാരിച്ചു.

ഞായറാഴ്ച പതിനൊന്നു മണിയോടെയാണ് വിഷ്ണുപ്രിയയെ കൊല്ലം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വെച്ച് കണ്ടെത്തിയത്. ചോറ്റാനിക്കരയുള്ള അമ്മ വിഷ്ണു പ്രിയയുടെ അടുത്തേക്ക് എത്തിയിട്ടുണ്ട്. അച്ഛനും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബം വയനാട് ഉള്ളത്. അവര്‍ തിങ്കളാഴ്ച രാവിലെയാകും വയനാട്ടിലേക്ക് എത്തുക. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വം അവസാനിപ്പിച്ചാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയിരിക്കുന്നത്.

വിഷ്ണുപ്രിയയുടെ അച്ഛന്‍ ഫേസ്ബുക്കിലുടെ പോസ്റ്റിട്ടാണ് മകളെ കാണാനില്ലെന്ന വിവരം പങ്കുവെച്ചത്. ഇത് വളരെ വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ താല്‍പര്യപ്രകാരമാണ് കൊല്ലം വരെ എത്തിയിട്ടുള്ളതെന്നാണ് വിവരം. മെയ് 31 നാണ് എറണാകുളത്ത് നിന്നും പതിനേഴുകാരിയായ വിഷ്ണുപ്രിയ സ്വദേശമായ വയനാട്ടിലേക്ക് യാത്ര തിരിച്ചത്. സംഭവ ദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് 4.30 ഓടെ വിഷ്ണുപ്രിയയെ ഒരു കൂട്ടുകാരി കണ്ടതായി ബന്ധുക്കള്‍ പറയുന്നു. അതിന് ശേഷമാണ് കാണാതായത്. സംഭവത്തില്‍ മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Other News