സ്പ്രിംഗ്ലര്‍ കരാറില്‍ വീഴ്ച പറ്റി: 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണസമിതി


OCTOBER 22, 2020, 5:08 PM IST

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍കരാറില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തല്‍.കരാറിലെ പിഴവുകള്‍ കാരണം1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക്ലഭ്യമായെന്നും സമിതി കണ്ടെത്തി.

കരാറിനു മുന്‍പ് നിയമവകുപ്പിനോട് ഉപദേശമാരായാതിരുന്നതും ആരോഗ്യവകുപ്പിന്റെ അഭിപ്രായം തേടാതിരുന്നതും വീഴ്ചകളാണ്.കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുത്തത് മുന്‍ ഐടി സെക്രട്ടറിഎം. ശിവശങ്കര്‍ നേരിട്ടായിരുന്നു.

രോഗികളുടെ വിവരങ്ങള്‍ കമ്പനിക്കു ലഭ്യമായെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് സമിതിയുടെ കണ്ടെത്തല്‍.എന്നാല്‍, ഗൗരവസ്വഭാവമുള്ള വിവരങ്ങള്‍ കമ്പനിക്കു ലഭിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടു വച്ചിട്ടുണ്ട്