വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി


OCTOBER 14, 2021, 9:35 AM IST

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. കെവിന്‍ ദുരഭിമാനക്കൊലക്കേസിലെ പ്രതി ടിറ്റോ ജെറോമിന്റെ ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും മൊബൈലും ലഭിച്ചത്.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ടിറ്റോയെ കഴിഞ്ഞ ചൊവ്വാഴ്ച ഇ 2 ബ്ലോക്കില്‍ ഐസലേഷന്‍ സെല്ലിലേക്ക് മാറ്റിയിരുന്നു. സെല്ലിന് സമീപം മറ്റൊരു തടവുകാരന്‍ ബക്കറ്റുമായി നില്‍ക്കുന്നതില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഒളിപ്പിച്ചുവെന്ന കുറിപ്പ് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാവിലെ ഇ 2 സെല്ലില്‍ പരിശോധന നടത്തി.

പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിലാണ് മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ സിം ഇല്ലാത്ത നിലയിലായിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ടിറ്റോ ജെറോമിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

Other News