മാനസിക വെല്ലുവിളിനേരിടുന്ന യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍


NOVEMBER 20, 2020, 11:47 PM IST

കൊച്ചി:  മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ചികിത്സയുടെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍. ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവും രണ്ടാംപ്രതി പാസ്റ്റര്‍ വില്യം ജോണുമാണുമാണി പൂവാര്‍ പോലീസിന്റെ പിടിയിലായത്. കുട്ടികളില്ലാത്ത യുവതിയെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് എറണാകുളത്ത് വില്യം ജോണിന്റെ വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. 40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു വെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡന വിവരം അറിഞ്ഞ സഹോദരിയാണ് പോലീസില്‍ പരാതിപ്പെട്ടത്. അറസ്റ്റിലായ ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.