തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ക്ക് നല്കുന്ന പ്രധാന വാഗ്ദാനം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവങ്ങളുടെ എക്കൗണ്ടിലേക്ക് ആറായിരം രൂപ പ്രതിമാസം നല്കുന്ന ന്യായ് പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന വാഗ്ദാനമാണ് യു.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഉള്ളത്.
രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡി എഫ് കേരളത്തില്‍ അധികാരത്തിലെത്തുമ്പോള്‍ നടപ്പിലാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും.
നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.