കാര്‍ഷിക വായ്പ: മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബാങ്കേഴ്‌സ് സമിതിയും റിസര്‍വ് ബാങ്കിനെ സമീപിക്കും


JUNE 25, 2019, 3:23 PM IST

തിരുവനന്തപുരം: കര്‍ഷിക വായ്പകളിന്മേലുള്ള മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബാങ്കേഴ്‌സ് സമിതിയും റിസര്‍വ് ബാങ്കിനെ സമീപിക്കും. ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നാണ് വീണ്ടും ആര്‍ബിഐയോട് ആവശ്യപ്പെടുക. ഇന്ന് (ചൊവ്വാഴ്ച) മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍ക്കാരും ബാങ്കേഴ്‌സ് സമിതി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് പുതിയ നീക്കം സംബന്ധിച്ച തീരുമാനം.

കാര്‍ഷിക വായ്പകളിേന്മേല്‍ സാങ്കേതിക വശങ്ങള്‍ക്ക് മാത്രം ബാങ്കുകള്‍ ഊന്നല്‍ നല്‍കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അല്പംകൂടി മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

സര്‍ഫാസി വ്യവസ്ഥകളില്‍ കൃഷിഭൂമി സംബന്ധിച്ച നിര്‍വചനം ഉപസമിതി പരിശോധിക്കും. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന് ബാങ്കേഴ്‌സ് സമിതി പ്രമേയം പാസാക്കണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

Other News