ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് :  മുംബൈ പോലീസ് കണ്ണൂരിലെത്തി


JUNE 19, 2019, 4:35 PM IST

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ ബാര്‍ാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശി നല്‍കിയ ലൈംഗിക ആരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി.  യുവതി നല്‍കിയ പരാതിയില്‍ മുംബൈ ഓഷിവാര പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.

ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തി. മുംബൈ പോലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.
Other News