കോവിഡ്: എം വി ജയരാജൻ്റെ നില ഗുരുതരം


JANUARY 25, 2021, 2:34 PM IST

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊ വിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.

ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ രാവിലെ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

Other News