സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമ; ജോജുവിനുംസാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമർശം


AUGUST 9, 2019, 4:14 PM IST

ന്യൂഡൽഹി: 2018 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം.

ജോസഫ് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോർജ്ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമർശം നേടി.  മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് – ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' എന്ന സിനിമയിലൂടെ. മികച്ച പ്രൊഡക്ഷൻ ഡിസൈനിംഗിനുള്ള പുരസ്‌കാരം കമ്മാരസംഭവം നേടി.

ശ്രീരാം രാഘവൻ സംവിധാനം ചെയ്ത അന്ധധുൻ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനും പിന്നണി ഗായകനുമുള്ള പുരസ്‌കാരങ്ങൾ പദ്മാവത് എന്ന സിനിമയിലൂടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും അർജിത് സിംഗും നേടി.

Other News