സിവിലിയൻ വിമാനങ്ങൾക്കായി കൊച്ചിയിലെ നാവിക വിമാനത്താവളം തുറന്നുകൊടുക്കും


AUGUST 9, 2019, 2:58 PM IST

കൊച്ചി: കനത്ത മഴയെ തുടർന്ന് റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ സിവിലിയൻ വിമാനങ്ങൾക്കായി കൊച്ചിയിലെ നാവിക വിമാനത്താവളം തുറന്നുകൊടുക്കും.

നേവി വ്യോമയാന കേന്ദ്രമായ ഐഎൻഎസ് ഗരുഡ സ്‌റ്റേഷൻ സിവിലിയൻ വിമാനങ്ങൾക്കായി തുറക്കുമെന്ന് നേവി വക്തവാണ് അറിയിച്ചത്.

മഴ അതിശക്തമായി തുടരുനതിനാൽ ഞായറാഴ്ചവരെയാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്.