നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും


AUGUST 10, 2019, 6:59 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നു പ്രവര്‍ത്തിക്കും. റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാത്തതിനാല്‍ പ്രവര്‍ത്തന തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. കാര്യമായ വെള്ളം കൂടാത്തതും അനുകൂലഘടകമായി. കനത്ത മഴയെ തുടര്‍ന്ന് ആദ്യം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയും തുടര്‍ന്ന് ഞായറാഴ്ച വരെയും വിമാനതാവളം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

പിന്നീട് പത്തോളം വലിയമോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ചുകളഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ റണ്‍വേക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന്  ദിവസങ്ങളോളം വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു.

Other News