നെടുങ്കണ്ടം കസ്റ്റഡി മരണ കേസന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭാ തീരുമാനം


AUGUST 14, 2019, 3:12 PM IST

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നിലവില്‍ നടക്കുന്ന ജുഡിഷ്യല്‍ അന്വേഷണം തുടരും.

പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് പൊലീസ് അട്ടമിറിക്കുന്നെന്ന് ആരോപിച്ചാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇടയായ സാഹചര്യം, അസ്വാഭാവിക മരണം എന്നിവയ്ക്കാണ് നെടുങ്കണ്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാകും അന്വേഷണം. കസ്റ്റഡി മരണത്തില്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ അന്വേഷണം സമാന്തരമായി തുടരും.

രാജ്കുമാറിന്റെ കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Other News