മഴ കനത്തു; നാളെ നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു


AUGUST 9, 2019, 1:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന നെഹ്രു ട്രോഫി വള്ളം കളി മാറ്റിവെച്ചു.

വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് വള്ളം കളി മാറ്റിവെച്ചെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞവർഷവും നെഹ്രുട്രോഫി വള്ളം കളി മാറ്റിവെക്കേണ്ടി വന്നിരുന്നു. ഐപിഎൽ മാതൃകയിൽ ഈ വർഷം മുതൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരവും ശനിയാഴ്ച ആലപ്പുഴയിൽ നടക്കേണ്ടിയിരുന്നതാണ്.

Other News