സംസ്ഥാനത്ത് പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചേക്കും


SEPTEMBER 8, 2019, 1:10 PM IST

കൊച്ചി: രാജ്യ വ്യാപകമായി സെപ്തംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കിയ പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് താല്‍ക്കാലികമായി റദ്ദുചെയ്‌തേക്കും..

അതിന്റെ നിയമ വശങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നതായാണ് വിവരം.

നിയമം നടപ്പ്ിലാക്കുന്നത് സംബന്ധിച്ച്  പുനപരിശോധന വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം സാര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്.   പശ്ചിമ ബംഗളും തമിഴ് നാടും ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ അശാസ്ത്രീയമെന്നു കണ്ട് ഈ കരിനിയമം തല്‍ക്കാലം നടപ്പാക്കേണ്ടതില്ല എന്നു തീരുമാനിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സെപ്തംബര്‍ ആറിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും കേരളവും താല്‍ക്കാലികമായി നിയമം നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിലെ റോഡുകളുടെ തകര്‍ച്ചയും ഗതാഗത പരിമിതികളും പരിഹരിച്ചിട്ടുമതി പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കാന്‍ എന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്.

ജനകീയ വികാരം കണക്കിലെടുത്ത് സിപിഎമ്മും ഇതേ കാര്യം ഉന്നയിച്ചതായാണ് മനസിലാക്കുന്നത്. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാവണം സര്‍ക്കാരിനോട് നിയമം തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് പുനപരിശോധനയ്ക്കുശേഷം മതി എന്ന നിര്‍ദ്ദേശം നല്‍കിയത്.

Other News