മാണിക്ക് പകരം മരുമകള്‍;  നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ


AUGUST 30, 2019, 12:56 PM IST

കോട്ടയം: കേരള കോണ്‍ഗ്രസിലെ പടല പിണക്കങ്ങള്‍ക്കും അവകാശ തര്‍ക്കങ്ങള്‍ക്കും ഇടയില്‍ പാലായിലെ സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറെടുക്കുന്നു.

മാണിയുടെ പിന്തടര്‍ച്ചക്കാരിയായി മരുമകള്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് നീക്കം. ശനിയാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ഇടതുമുന്നണി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തിലും തര്‍ക്കത്തില്‍ മുഴുകി സമയം പാഴാക്കുന്നതില്‍ കേരള കോണ്‍ഗ്രസിലും യുഡിഎഫിലും അസംതൃപ്തി പുകയുകയാണ്.

ഈ സാഹചര്യത്തിലാണ് എന്തും വരട്ടെ എന്നു കരുതി നിഷയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ ജോസ് കെ മാണി വിഭാഗം തയ്യാറെടുക്കുന്നത്.  മുതിര്‍ന്ന കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പിജെ ജോസഫുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.