പാലായില്‍ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം


AUGUST 25, 2019, 2:33 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം. പാലാ നിയോജക മണ്ഡലം രൂപീകരിച്ച കാലം മുതല്‍ കെ.എം മാണി സ്ഥിരമായി ജയിക്കുന്ന സീറ്റായതിനാല്‍ യുഡിഎഫിനും കേരള കോണ്‍ഗ്രസിനും സീറ്റിലെ വിജയം അഭിമാന പ്രശ്‌നമാണ്.

അതുകൊണ്ടുതന്നെയാണ് മാണിയുടെ കുടുംബത്തില്‍ തന്നെയുള്ളവരെ പിന്‍ഗാമിയാക്കാന്‍ ആലോചന. നേരത്തെ പാര്‍ട്ടി അഭ്യന്തര തര്‍ക്കത്തിനിടയില്‍ പാലാ സീറ്റില്‍ അവകാശ വാദമുന്നയിച്ച് പി.ജെ ജോസഫ് രംഗത്തുവന്നിരുന്നു.  അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും പി.ജെ ജോസഫിന്റെ പ്രതികരണം വന്നിട്ടില്ല.

പാലായില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ രാജ്യസഭാംഗമായ ജോസ് കെ മാണിയെ നിയോഗിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോക് സഭാംഗത്വം രാജിവെച്ചാണ് ജോസ് കെ മാണി രാജ്യസഭാ എംപിയായത്. വീണ്ടും പാലായില്‍ മത്സരത്തിനു വന്നാല്‍ അത് ജനങ്ങള്‍ തള്ളിയേക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്തിത്വം വേണ്ടെന്നു വച്ചത്.

Other News