പാ​ലാ​:ഒ​രു പേ​രും പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്നു ജോ​സ​ഫ്;ജോസ് കെ മാണിക്ക് സാധ്യത 


AUGUST 26, 2019, 2:02 AM IST

തിരുവനന്തപുരം:പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​പ്പോ​ള്‍ ഒ​രു പേ​രും പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വർക്കിംഗ് ചെയർമാൻ പി ജെ ജോ​സ​ഫ്. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യാ​ണു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

കെ.എം മാണിയുടെ കുടുംബത്തില്‍നി ന്ന് സ്ഥാനാര്‍ഥി വേണമെന്ന് നിര്‍ബന്ധമില്ല. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ നാലാം തിയതിയോടെ ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച്‌ ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ യു ​ഡി ​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നു​മാ​ണു പാർട്ടി നേതാവ് ജോ​സ് കെ  ​മാ​ണി​യും പ​റ​ഞ്ഞ​ത്. ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ന്‍ തീ​രു​മെ​ന്നും നേ​തൃ​യോ​ഗം വി​ളി​ച്ചു കൂ​ട്ടി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജോ​സ​ഫ് ഗ്രൂ​പ്പാ​ണ് ഔ​ദ്യോ​ഗി​ക വി​ഭാ​ഗം എ​ന്നു പ​റ​യു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് ആ​ര്‍​ക്കും അ​വ​കാ​ശ​പ്പെ​ടാ​വു​ന്നാ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു ജോ​സ് കെ  ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.

അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ  മാണി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. പാലാ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും  ഈ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ രാജ്യസഭാ എം പിയായ ജോസ് കെ മാണി തല്‍സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എം പി സ്ഥാനം രാജിവെക്കുന്നത് പ്രശ്നമുള്ള കാര്യമല്ലെന്നാണ് ജോസ് കെ മാണിക്ക് ഒപ്പമുള്ളവരുടെ നിലപാട്.

കെ എം മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ഒ​ഴി​വു​വ​ന്ന പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു സെ​പ്റ്റം​ബ​ര്‍ 23-നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 27ന് നടക്കും. 

Other News