മുന്‍മന്ത്രി ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന


SEPTEMBER 18, 2019, 7:30 PM IST

കോഴിക്കോട്: മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി സ്പീക്കര്‍ ശിവരാമകൃഷ്ണന്‍. കോഴിക്കോട് പൊതു ചടങ്ങില്‍ പങ്കെടുക്കവേ പത്രക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നായിരുന്നു ശിവരാമകൃഷ്ണന്റെ പ്രതികരണം.

എം.എല്‍.എ ഹോസ്റ്റല്‍, നിയമസഭാ കവാടം എന്നിവിടങ്ങളില്‍ നിന്നാണ് അറസ്‌റ്റെങ്കില്‍ മാത്രമേ സ്പീക്കറോട് ചോദിക്കേണ്ട കാര്യമുള്ളൂവെന്നും ഇതുവരെ ആരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം മേല്‍പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് മൊഴി നല്‍കിയതിനെതുടര്‍ന്നാണ് ഇബ്രാംഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകിയത്. നിര്‍മാണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് നിശ്ചിത തുക മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചത് പാലം പണിതകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്ന് ടി.ഒ. സൂരജ് ഹൈക്കോടതിയില്‍ ആരോപിക്കുകയായിരുന്നു.

Other News