സോളാർ കേസ് സിബിഐക്ക് വിട്ടതിനെതിരെ നിയമ നടപടിക്കില്ലെന്ന് ഉമ്മൻ ചാണ്ടി


JANUARY 25, 2021, 12:26 PM IST

തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐക്ക് വിട്ട നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉമ്മൻചാണ്ടി. അഞ്ചുവർഷത്തോളം ഭരണത്തിലിരുന്നിട്ടും സോളാർ വിഷയത്തിൽ ഒന്നു ചെയ്യാതിരുന്ന സർക്കാർ ഇപ്പോൾ നടത്തുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള തീരുമാനം സർക്കാരിനു തന്നെ തിരിച്ചടിയാകും. ഇത് സർക്കാറിൻറെ നിഷ്‌ക്രയത്വവും കഴിവില്ലായ്മയുമാണ് തെളിയിക്കുന്നതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

അഞ്ച് വർഷം കേസിൽ തുടർനടപടികളൊന്നും എടുക്കാൻ സാധിക്കാത്തതിൻറെ ജാള്യത മറക്കാനാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടി സർക്കാരിന്റെ പുതിയ തീരുമാനം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല. ഇത് കേരളമാണ്. സി.ബി.ഐയെ പേടിയില്ലെന്നും എന്തും നേരിടാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു

Other News