നിപ്പ ഭീതി ഒഴിയുന്നു; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ്പയില്ല : ആരോഗ്യമന്ത്രി


JUNE 6, 2019, 11:39 AM IST

കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഭീതിയൊഴിയുന്നു. കളമശേറി മെഡിക്കല്‍ കോളെജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ്പയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു.

അതേസമയം, നിപ്പ നിയന്ത്രണവിധേയമായെന്ന് പറയാനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും യുവാവില്‍ രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാത്ത് വീണ്ടും നിപ്പ ഭീതിയുയര്‍ന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും അറിയിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Other News