നോർക്ക-റൂട്ട്സ് മുഖേന യു എ ഇയില്‍ 210 നഴ്‌സുമാര്‍ക്ക് നിയമനത്തിന് കരാർ 


AUGUST 3, 2019, 2:12 AM IST

 

തിരുവനന്തപുരം:യു എ ഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലേക്ക് നോര്‍ക്ക-റൂട്ട്സ് മുഖേന 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നതിനുള്ള കരാര്‍ ഒപ്പുവച്ചു. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. 

യു എ ഇയില്‍ നോര്‍ക്ക-റൂട്ട്‌സ് മഖേന ഇത്തരത്തില്‍ വലിയ നിയമനം ആദ്യമായാണ്. ജനറല്‍ ഒ പി ഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ ടി, എല്‍ ഡി ആര്‍ & മിഡ് വൈഫ്, എന്‍ ഐ സി യു, ഐ സി യൂ & എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‌ലാബ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 

ബി എസ് സി നഴ്‌സിംഗ് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസിനു താഴെ പ്രായമുള്ള വനിത നഴ്‌സുമാര്‍ക്കാണ് നിയമനം. അടിസ്ഥാന ശമ്പളം 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75,000 മുതല്‍ 94,000 രൂപ വരെ). 

മേല്‍പറഞ്ഞ യോഗ്യതയും (യു എ ഇ   ഡി എച്ച്‌ സി സി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന). വിശദമായ ബയോഡാ​റ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം [email protected] എന്ന ഇ​മെയിലിലേക്ക് 31​ന് മുമ്പ് അപേക്ഷ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471​2770577, 0471​2770540 നമ്പറുകളിലും 18004253939 എന്ന ടോള്‍ഫ്രീ നമ്പറിലും ലഭിക്കും.

Other News