കേരളത്തില്‍ വീണ്ടും കോവിഡ് മരണം; ഇന്നലെ മഞ്ചേരിയില്‍ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


JULY 5, 2020, 3:20 PM IST

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മഞ്ചേരിയില്‍ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 

കഴിഞ്ഞ മാസം 29ന് റിയാദില്‍നിന്നും നാട്ടിലെത്തിയ മുഹമ്മദ് ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി കൂടുകയും ന്യൂമോണിയ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതോടെ ജൂലൈ ഒന്നിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്‌ക്കരിക്കുക.

Other News