പാലാ  ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23 ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു


AUGUST 25, 2019, 1:16 PM IST

തിരുവനന്തപുരം: അന്തരിച്ച കെ.എം മാണി പ്രതിനിധീകരിച്ചിരുന്ന പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23 ന് നടക്കും.

വോട്ടെണ്ണല്‍ 27 നാണ്.

കെ.എം മാണി അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

പാലാ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ ഇല്ലാതായിട്ട് ഒക്ടോബറില്‍ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ് സെപ്തംബര്‍ മാസത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.

ഇന്ന് മുതല്‍ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏഴാം തിയതിയാണ്.കേരളത്തിലുള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
 ഛത്തീസ്ഗഡിലെ ദന്തെവാഡ, ത്രിപുരയിലെ ബദര്‍ഗഡ്, ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ എന്നിവിടങ്ങളിലാവും ഉപതെരഞ്ഞെടുപ്പ് നടക്കുക.


Other News