പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും: പി.ജെ ജോസഫ്


SEPTEMBER 2, 2019, 3:20 PM IST

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ പടല പ്പിണക്കം മാറ്റിവെച്ച് പിജെ ജോസഫ്.  യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രചാരണം നടത്തുമെന്ന് പി.ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതേ സമയം ജോസ് കെ മാണി വിഭാഗം അനുകൂലിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കനാവില്ലെന്നാണ് സൂചന. പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ തന്നെ വ്യക്തമാക്കിയതാണെന്നുംപിജെ ജോസഫ്  പറഞ്ഞു.പാലായിലെ സ്ഥാനാര്‍ത്ഥിയായി ഞായറാഴ്ചയാണ് കെ.എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോമിന്റെ പേര് യു ഡി എഫ് പ്രഖ്യാപിച്ചത്. നേരത്തെ, രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചിരുന്നു.