ദുരന്തം കൊടിയ നഷ്‌ടങ്ങളുണ്ടാക്കിയ ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബത്തിന്‍റെ സ്നേഹസാന്ത്വനം


SEPTEMBER 11, 2019, 1:34 AM IST

മലപ്പുറം:കാലവർഷക്കെടുതി ജീവിതത്തിൽ കൊടിയ നഷ്​ടങ്ങളുണ്ടാക്കിയ തീരാദുഃഖത്തില്‍ കഴിയുന്ന ശരത്തിന് സാന്ത്വനവുമായി പാണക്കാട് തങ്ങള്‍ കുടുംബം. കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് അമ്മയും ഭാര്യയും മകനും മരിച്ച യുവാവിന് പാണക്കാട് കുടുംബ കൂട്ടായ്മയായ ശിഹാബുദ്ദീന്‍ ഖബീല ദുരിതാശ്വാസ ഭവന പദ്ധതിയില്‍ വീട് നിര്‍മിച്ചുനല്‍കും.പട്ടര്‍ക്കടവ് സ്‌പിന്നിങ് മില്‍ ഭാഗത്ത് നിര്‍മിക്കുന്ന വീടിന് ഹൈദരലി ശിഹാബ് തങ്ങള്‍ കുറ്റിയടിച്ചു.

ഓഗസ്​റ്റ്​ ഒമ്പതിനുണ്ടായ ദുരന്തത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ശരത്തിനൊപ്പം സഹോദരനും പിതാവുമാണ് ഇപ്പോഴുള്ളത്. താമസിച്ചിരുന്ന വാടകവീട് പൂര്‍ണമായും തകര്‍ന്ന് മണ്ണിനടിയിലായി. വീട് നിര്‍മിക്കാനുള്ള മൂന്ന് സെന്റ്  ഭൂമി വ്യവസായി ആരിഫ് കളപ്പാടന്‍ നല്‍കി. ഇതിന്റെ രേഖകള്‍ പാണക്കാട്ട് നടന്ന ചടങ്ങില്‍ ശരത്തിന് ആരിഫ് കൈമാറി.

ഹുസൈന്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുല്ല എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി തങ്ങള്‍, ഹമീദലി തങ്ങള്‍, എ.പി. ഉണ്ണികൃഷ്ണന്‍, കുഞ്ഞാപ്പു തങ്ങള്‍, മുത്തുപ്പ തങ്ങള്‍, സ്വാലിഹ് തങ്ങള്‍ കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Other News