പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ പിടിയില്‍


APRIL 7, 2021, 10:48 AM IST

കണ്ണൂര്‍: വോട്ടെടുപ്പിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പാനൂര്‍  പുല്ലൂക്കര മുക്കില്‍ പീടികയിലെ മന്‍സൂര്‍ (22) ആണ് മരിച്ചത്. സഹോദരന്‍ മുഹ്സിന് (24) പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അക്രമ സംഭവം. ഒരു സംഘമാളുകള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യം തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാത്രി ഒന്നോടെയായിരുന്നു മന്‍സൂറിന്റെ മരണം.

 സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.