കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗബാധ കണ്ടെത്തിയയാളുടെ സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ജിദ്ദയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയിലാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.
സംസ്ഥാനത്ത് ഇതുവരേയും അഞ്ച് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് മരണം സ്ഥിരീകരിച്ചത് തൃശൂരിലാണ്. യു എ ഇയില്‍ നിന്നെത്തിയ യുവാവ് ചികിത്സക്കിടെയാണ് മരിച്ചത്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.